ഇന്ന് ജൂണ്‍ അഞ്ച് ,ലോക പരിസ്ഥിതി ദിനം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1972 ലാണ് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്ബണുകള് എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ് ഇത് ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാ ശ്രമിക്കുക, അതുവഴി ആഗോള പാരസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
4 comments:
ഇന്ന് ജൂൺ അഞ്ച് ,ലോക പരിസ്ഥിതി ദിനത്തിൽ "ഒരു ചാൺ വയറും പരിസ്ഥിതി പ്രേമവും" എന്ന എന്റെ ഒരു ചിത്രം.
ithil evideya paristhidi?
ഒരു ചാണ് വയറിനു വേണ്ടി 'മരിക്കാന്‍വരെ' തയ്യാറാവുന്ന പാവങ്ങള്‍ക്ക് എന്ത് പരിസ്ഥിതിപ്രേമം?
അവര്‍ക്കെന്തു ക്ലോറോഫ്ലൂറോകാര്‍ബണ്‍?
2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യ, ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്.
Post a Comment