ഞാന്‍

ഞാന്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയിലാണ്‌ ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ .

Sunday, February 15, 2009

“ദോഹാകൂട്ടം” ഫോട്ടൊ എക്സിബിഷന്‍ വിഡിയോ

ഹരിതഭംഗികളുടെ സമൃദ്ധിയില്‍ നിന്ന് വന്യമായ മണല്‍ക്കാഴ്ചകളിലേക്ക് ചേക്കേറിയവര്‍. നിറങ്ങളേയും വെളിച്ചക്കീറുകളെയും മാത്രം ഹൃദയത്തില്‍ സൂക്ഷിച്ചവര്‍.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ മായക്കാഴ്ചകള്‍ക്കപ്പുറം ജീവിതത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടായ്മ.



ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ദോഹയിലെ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ “ദോഹാകൂട്ടം” സംഘടിപ്പിച്ച ഫോട്ടൊ എക്സിബിഷന്‍ ഖത്തര്‍ വിഷ്വല്‍ ആര്‍ട്ട് ഡയരക്റ്റര്‍ നാദിയ മുത്തയ്ഖി ഉത്ഘാടനം ചെയ്തു.

ഫോട്ടൊ എക്സിബിഷന്‍ ഡിസമ്പര്‍ 18 മുതം 20 വരെ ആയിരുന്നു പ്രദര്‍ശനം.ഖത്തറിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയിലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത് .

സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാമറക്കണ്ണുകളെ ഹൃദയത്തോടേറ്റവും അടുത്ത് സൂക്ഷിക്കുന്നവര്‍.
പിറന്ന മണ്ണിനേപ്പോലെതന്നെ പോറ്റുന്ന മണ്ണിനേയും സ്നേഹിക്കുന്നവര്‍.ജീവിതവഴിത്താരയില്‍ തണലായ് നിന്ന ഖത്തറിനായ് ഒരു നിവേദ്യം.ഖത്തറിന്റെ ഉഷ്ണവും ഉണര്‍വ്വും നൊമ്പരങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയത് ചിത്രങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു.