ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ് എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ് ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ് 28 ആം തിയതിയിലാണ് ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ് കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ് .
5 comments:
dear,tell me "Where is the Island in Qatar"
സഗീര്‍,
ഇതുതന്നെയല്ലേ മനോഹരമായ ദ്വീപ് ???
The island no more in qatar.this name was "palm Island"
Good post.
Nice English.. So I can't understand the question
Post a Comment