ഞാന്‍

ഞാന്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയിലാണ്‌ ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ .

Wednesday, June 8, 2011

ഏകാന്തതയുടെ അപാരതയില്‍



പാമ്പുകള്‍ക്കു മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രനു തല ചായ്ക്കാന്‍
മണ്ണിലിടമില്ലാ...മണ്ണിലിടമില്ലാ

എവിടെ നിന്നോ വന്നു ഞാന്‍
എവിടേയ്ക്കോ പോണു ഞാന്‍

Saturday, June 4, 2011

ഒരു ചാണ്‍ വയറും പരിസ്ഥിതി പ്രേമവും






ഇന്ന് ജൂണ്‍ അഞ്ച് ,ലോക പരിസ്ഥിതി ദിനം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1972 ലാണ് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ് ഇത് ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാ ശ്രമിക്കുക, അതുവഴി ആഗോള പാരസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.